തിരുവല്ല: തിരുവല്ലയിലെ 66 കെവി സബ്‌സ്റ്റേഷന്‍ 110 കെവി സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. 2.95 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. 05-10-2020 ശനിയാഴ്ച രാവിലെ 11 മണിക്ക് വൈദ്യുതി വകുപ്പുമന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സബ്‌സ്റ്റേഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.
നിലവില്‍ മാഞ്ഞാടിക്ക് സമീപത്തുകൂടി കടന്നുപോകുന്ന മല്ലപ്പളളി ചെങ്ങന്നൂര്‍ 110 കെവി ലൈനില്‍ നിന്ന് 415 മീറ്റര്‍ 110 കെവി ഭൂഗര്‍ഭ കേബിള്‍ എച്ച്ഡിഡി ഉപയോഗിച്ച കോഴഞ്ചേരി തിരുവല്ലാ റോഡിലൂടെ തിരുവല്ലാ സബ് സ്‌റ്റേഷനില്‍ എത്തിച്ചാണ് തിരുവല്ലാ സബ്‌സ്‌റ്റേഷനെ 110 കെവി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതോടെ വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, പ്രസരണ-വിതരണ നഷ്ടം കുറക്കുക, ഉപയോക്താക്കള്‍ക്ക് വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.




