റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യമൃഗ ശല്ല്യം രൂക്ഷമായി , വനം വകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍

September 28, 2020 - 10:59 am

സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍. കാട്ടിലെ മൃഗങ്ങളെ കാട്ടില്‍ നിറുത്തുക. എന്‍റെ കൃഷിയിടത്തില്‍ വിവിധ കൃഷികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മരുന്നുതളിച്ചിട്ടുണ്ട്. എന്‍റെ കൃഷിയിടത്തില്‍ വന്യ മൃഗങ്ങള്‍ കയറി അവയ്ക്ക എന്തെങ്കിലും സംഭവിച്ചാല്‍ ഞാനോ എന്‍റെ കുടുംബമോ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന ബോര്‍ഡാണ് കൃഷിയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്.

നടവയല്‍ ഗ്രമത്തിലെ എസ് .ബിനോയി മണിമല എന്ന കര്‍കന്‍റെ കൃഷിയിടത്തിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്ല്യംകാരണം ഗത്യന്തരമില്ലാതെ എഴുതേണ്ടിവന്ന മുന്നറിയിപ്പാണിതെന്ന് ബിനോായി പറയുന്നു. കൂടാതെ ബിനോയി വനംവകുപ്പിന് പരാതിയും നല്‍കിയിട്ടുണ്ട്. പറമ്പിലെ കൃഷികളും പ്ലംബിംഗ് വര്‍ക്കുകളും അടക്കം ഒന്നരലക്ഷം രൂപക്കുമുകളില്‍ ഇദ്ദേഹത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ കടക്കാതിരി്കാനായി സ്ഥാപിച്ചിരുന്ന ഫെന്‍സിംഗ് നശിപ്പിച്ചാണ് മൃഗങ്ങള്‍ അകത്ത് കയറിയത്. ആന, പന്നി, മയില്‍, കുരങ്ങ് മാനുകള്‍ എന്നവയാണ് പ്രധാന ശല്ല്യമെന്ന് ബിനോയി മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *