റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം

September 28, 2020 - 7:43 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. പ്രൈമറി തലം മുതല്‍ മുതിര്‍ന്ന ക്ലാസുകളില്‍ വരെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചെറിയ ചില മാറ്റങ്ങളിലൂടെ പല പ്രശ്‌നങ്ങളും ഒഴിവാക്കാനാവുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. 

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുളള പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, എസിഡിഎസ് ശ്രീകൃഷ്ണപുരം പ്രൊജക്ട്, ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം വിഭാഗം എന്നിവര്‍ സംയുക്തമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സീതാലയം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഖദീജ, സി സായ്‌നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *