റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ്: കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തേക്ക് നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ് യുഎഇ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്താതെയാണ് ഫെഡറല്‍ അതോറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് നിയന്ത്രണങ്ങള്‍ നീക്കിയത്. എന്നാല്‍ തൊഴില്‍ വിസകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിച്ചാണ് വീണ്ടും വിസകള്‍ നല്‍കാന്‍ ആരംഭിച്ചത്. എന്നാല്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക് ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും അധികൃതര്‍ നിര്‍ത്തലാക്കിയത്. എന്നാല്‍, സന്ദര്‍ശക വിസ അടുത്തിടെ പുനരാരംഭിച്ചിരുന്നു. .

ദുബായിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 1002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 942 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *