റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

September 24, 2020 - 5:00 pm

മുംബൈ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം മുംബൈയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 3631 റണ്‍സ് നേടിയിട്ടുണ്ട്. 216 ആണ് ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ അദ്ദേഹം അലന്‍ ബോര്‍ഡിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. 164 ഏകദിനങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *