റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാപ്‌ടോപ്പ് പദ്ധതിയില്‍ നിന്ന്‌ കേരളം പിന്‍മാറുന്നു

September 24, 2020 - 10:48 am

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ലാപ്‌ടോപ്പ്‌ പദ്ധതിയായ കോക്കോണിക്‌സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാരിന്‌ ഓഹരി പങ്കാളിത്തമുളള കോക്കോണിക്‌സിന്‍റെ രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നില്ല. കെല്‍ട്രോണും കെഎസ്‌ ഐഡിസിയും ആനുപാതിരകമായി പണം നിക്ഷേപിച്ചിരുന്നില്ലയെന്ന കാരണത്താല്‍ ഓഹരി ഘടനയില്‍മാറ്റം ഉണ്ടാകുമെന്ന്‌ കോക്കോണിക്‌സ്‌ സര്‍ക്കാരിനെ അറിയിച്ചിരുന്നു.പദ്ധതിയില്‍ 49 ശതമാനമാണ്‌ സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം.

സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം കുറഞ്ഞാല്‍ യുഎസ്‌ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകും പദ്ധതി. സര്‍ക്കാര്‍ തീരുമാനം ഈ മാസം 30 നകം അറിയിക്കണമെന്ന്‌ കോക്കോണിക്‌സ്‌ അറിയിച്ചിട്ടുണ്ട്‌. രണ്ടാംറൗണ്ട്‌ നിക്ഷേപത്തില്‍ യുഎസ്‌ടി മൂന്നുകോടിരൂപ നല്‍കിയ സാഹചര്യത്തിലാണ്‌ പദ്ധതി യുയെസ്‌ടി ഗ്ലോബലിന്‍റെ നിയന്ത്രണത്തിലാവുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *