റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

September 23, 2020 - 3:43 pm

തൃശൂർ: കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി തന്നെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23-09-2020 ബുധനാഴ്ച, നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന വിവരം മനസ്സിലായത് . മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വം സുവർണജൂബിലി ആഘോഷത്തിൽ സുനിൽകുമാർ പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിന് മുന്‍പ് മന്ത്രി ഇ.പി ജയരാജനും മന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രിയപ്പെട്ടവരെ, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഞാനിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം…

Posted by Adv. V S Sunil Kumar on Wednesday, 23 September 2020

ഇന്നലെ 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *