റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി-ആപ്റ്റിൽ വീണ്ടും അന്വേഷണം സംഘം. വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ അടക്കം വിവിധ രേഖകള്‍ പിടിച്ചെടുത്തു

September 23, 2020 - 1:20 pm

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ -സിആപ്റ്റിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം നടത്തിയ പരിശോധനയിൽ സി-ആപ്റ്റിലെ വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ പിടിച്ചെടുത്തു. 23-09-2020, ബുധനാഴ്ചയാണ് പരിശോധിച്ചത്. വാഹനം ഖുർആനുമായി മലപ്പുറത്തേക്ക് പോകുന്നതിനിടയിൽ ജിപിഎസ് പ്രവർത്തനരഹിതമായിരുന്നു. ഇതേ തുടർന്നാണ് നിലവിൽ അന്വേഷണം സംഘം ജിപിഎസ് പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

തുടർച്ചയായ രണ്ടാം ദിവസമാണ് സി ആസ്റ്റിൽ പരിശോധന നടത്തിയത്.
വാഹനത്തിന്റെ ഡ്രൈവർ സുരേഷിനെയും ചോദ്യം ചെയ്തു.
സി-ഡാക്കിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന നിലവിൽ നടക്കുന്നുണ്ട്. സൈബർ ഫോറൻസിക്ക് പരിശോധന നേരത്തെ പൂർത്തിയായിരുന്നു.

മന്ത്രി കെ.ടി ജലീല്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ 32 പായ്‌ക്ക് മതഗ്രന്ഥങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള‌ള സി ആപ്‌റ്റില്‍ എത്തിച്ച ശേഷം പിന്നീട് ഈ സ്ഥാപനത്തിലെ വാഹനത്തിലാണ് വിവിധയിടങ്ങളില്‍ മതഗ്രന്ഥം വിതരണം ചെയ്‌തത്. ഇതിനിടെയാണ് ജിപിഎസ് തകരാറിലായത്. മതഗ്രന്ഥങ്ങളും ദേശീയാന്വേഷണ സംഘം പരിശോധിച്ചു.

22-9-2020, ചൊവ്വാഴ്ച ചില ജീവനക്കാരുടെയും പിന്നീട് മുന്‍ സി ആപ്‌റ്റ് ഡയറക്‌ടറും നിലവില്‍ എല്‍ബിഎസ് ഡയറക്‌ടറുമായ എ.
അ‌ബ്‌ദു റഹ്‌മാന്റെയും മൊഴിയെടുത്തിരുന്നു. കൂടാതെ ഇന്നലെ സി-ആപ്റ്റിലെ സ്റ്റോർ ഇൻ-ചാർജ് നിസാമിനെയും ഡ്രൈവർ അഗസ്റ്റിനെയും ചോദ്യം ചെയ്തിരുന്നു.

ഖുറാന്‍ സി ആപ്‌റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദേശം നല്‍കിയതെന്നും മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് നിര്‍വഹിച്ചതെന്നും മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി പറഞ്ഞു മുന്നണിയും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്നും രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജി വയ്‌ക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മതഗ്രന്ഥ വിതരണത്തില്‍ അപാകതയില്ല. പ്രോട്ടോക്കോള്‍ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നുമാണ് മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടത്.ഈ വിഷയത്തിൽ സി.ആപ്റ്റില്‍ പരിശോധന നടത്തുന്ന രണ്ടാമത്തെ അന്വേഷണ ഏജൻസിയാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *