റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇ യില്‍ കനത്ത മൂൂടല്‍ മഞ്ഞ് ,വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

September 22, 2020 - 9:30 am

ഷാര്‍ജ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യഎഇയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഇന്നലെ (2020 സെപ്തംബര്‍ 21 ന്) തിങ്കളാഴ്ച  രാവിലെ ഉണ്ടായ അപകടത്തില്‍ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജയില്‍ നിന്ന്‌ ഉമ്മുല്‍ഖുവൈനിലേക്കുളള ദിശയിലായിരുന്നു എമിറേറ്റ്സ് റോഡിലെ അപകടം.

അപകടം ഉണ്ടായതിനെ തുടര്‍ന്ന്‌ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി.  മൂടല്‍ മഞ്ഞുളള സമയങ്ങളിലും അല്ലാത്തപ്പോഴും വാഹനം ഓടിക്കുമ്പോള്‍ മുഴുവന്‍ശ്രദ്ധയും റോഡില്‍ തന്നെ   ആയിരിക്കണമെന്ന് ഷാര്‍ജ പോലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ളെഫ്. കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി മുന്നറിയിപ്പ് നല്‍കി. ഫോഗ് ലൈറ്റുകള്‍ ഉള്‍പ്പടെയുളള സുരക്ഷാ സന്നാഹഹങ്ങളോടെ വാഹനം സാവധാനത്തില്‍ ഓടിക്കണം. കാഴ്ച അസാധ്യമാവുകയാണെങ്കില്‍ റോഡിന്‍റെ വശങ്ങളിലേക്ക്  മാറ്റി വാഹനം സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *