റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോതമ്പടക്കം ആറ് റാബി വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്രം

September 22, 2020 - 9:14 am

ന്യൂഡല്‍ഹി: ഗോതമ്പടക്കം ആറ് റാബി വിളകളുടെ താങ്ങുവിലയില്‍ കേന്ദ്രം ആറുശതമാനംവരെ വര്‍ധന വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് സമിതിയുടേതാണ് തീരുമാനം. 2021-22ലെ വിപണന സീസണില്‍ എല്ലാ അംഗീകൃത റാബി വിളകളുടെയും താങ്ങുവില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. താങ്ങു വിലയിലെ ഈ വര്‍ധന സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമാണ്.പോഷക ആവശ്യകത കണക്കിലെടുത്തും പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുവിന്റേയും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് ഈ വിളകള്‍ക്ക് സര്‍ക്കാര്‍ താരതമ്യേന ഉയര്‍ന്ന താങ്ങുവിലയാണ് നിശ്ചയിച്ചിട്ടുള്ളത്. വിള വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് താരതമ്യേന ഉയര്‍ന്ന താങ്ങുവില കൊണ്ട് ലക്ഷ്യമിടുന്നത്.

ഗോതമ്പ്, ചുവന്ന പരിപ്പ്, കടല, ബാര്‍ലി, സാഫ്ളവര്‍, കടുക് എന്നിവയുടെ താങ്ങുവിലയാണ് കൂട്ടിയത്. ഗോതമ്പിന്റേത് ക്വിന്റലിന് 1925 ആയിരുന്നത് 1975 രൂപയാക്കി. ബാര്‍ലി 1525ല്‍നിന്ന് 1600, കടല 4875ല്‍നിന്ന് 5100, ചുവന്ന പരിപ്പ് 4800ല്‍നിന്ന് 5100, കടുക് 4425ല്‍നിന്ന് 4650, സാഫ്ളവര്‍ 5215ല്‍നിന്ന് 5327 ആക്കി ഉയര്‍ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *