റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് ഇക്ബാല്‍ അന്‍സാരി

September 18, 2020 - 11:48 am

അയോദ്ധ്യ: രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് തര്‍ക്ക ഭൂമി കേസിലെ ഹര്‍ജിക്കാരനായ
ഇക്ബാല്‍ അന്‍സാരി. സിബിഐ പ്രത്യേക കോടതിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.സുപ്രീംകോടതി വിധിക്ക് ശേഷം ഇപ്പോള്‍ തര്‍ക്കങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്ല്യാണ്‍ സിംഗ്, വിനയ് കത്യാര്‍ തുടങ്ങിയവര്‍ പ്രതികളായ കേസില്‍ കേസില്‍ സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ സിബിഐ കോടതി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അന്‍സാരിയുടെ ഹര്‍ജി

ഇനി ഈ വിഷയത്തെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും, രാജ്യത്തിന്റെ സാമൂഹിക അടിത്തറ ഉറപ്പിക്കുന്നതിന് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഐക്യത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *