റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്

September 18, 2020 - 3:22 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കു നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു അവര്‍.

1997 സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്. ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെയാണ് ലൈംഗിക പീഡനമുണ്ടായത്. സ്റ്റേഡിയത്തിലെ വി.ഐ.പി. ബോക്സിലെ ശൗചാലയത്തിനു സമീപത്തു വെച്ച് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. തനിക്ക് 24 ഉം ട്രംപിന് 51ഉം വയസുള്ളപ്പോഴാണ് ലൈംഗിക അതിക്രമം ഉണ്ടായത്. റിയല്‍എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയായിരുന്ന ട്രംപ് രണ്ടാമത്തെ ഭാര്യ മര്‍ല മാപ്ള്‍സിനെ വിവാഹം ചെയ്ത സമയമായിരുന്നു അത്. ഇതേ തുടര്‍ന്ന് വര്‍ഷങ്ങളോളം താന്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരയായി. ട്രംപിനോടൊപ്പമുള്ള ഫോട്ടോകളും യു.എസ്. ഓപ്പണ്‍ ടിക്കറ്റും ആമി തെളിവായി ഹാജരാക്കി.

ഡൊണാള്‍ഡ് ട്രംപ് ലൈംഗിക ആരോപണം നിഷേധിച്ചു. ആമി ഡോറിസിനെ പീഡിപ്പിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്തില്ലെന്ന് അഭിഭാഷകര്‍ വഴി അറിയിച്ചു. ഇപ്പോള്‍ 48 കാരിയായ ആമി ഇരട്ടപെണ്‍കുട്ടികളുടെ അമ്മയാണ്.

എന്റെ മക്കള്‍ക്ക് ഇപ്പോള്‍ 13 വയസ്സായി. അവര്‍ക്ക് ഞാന്‍ നല്ലൊരു മാതൃക നല്‍കേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സ്ത്രീയെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് അവരും മനസിലാക്കട്ടെയെന്ന് ആമി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *