റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍

September 18, 2020 - 3:09 pm

പഞ്ചാബ്: വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തമായ സമരവുമായി കര്‍ഷകര്‍ രംഗത്തെത്തി. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രെയിന്‍ തടയും.
5-6-2020 ന് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരം തുടങ്ങിയതാണ്.
മൂന്ന് ഓര്‍ഡിനന്‍സുകളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. ഇതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കിയത്.
ഓര്‍ഡിനന്‍സിനെതിരേ വിവിധ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ടെങ്കിലും കൃത്യമായ നേതൃത്വമില്ലാതെയാണ് സമരം മുന്നോട്ടു പോകുന്നത്.

കര്‍ഷക രോഷം തണുപ്പിക്കുന്നതിന് വേണ്ടി ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചു.
രാജി ആവശ്യം ഹരിയാന ഉപ മുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നുണ്ട്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷക സമരം ശക്തമായിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *