റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ കണ്ണൂരിൽ  പരിയാരം  മെഡിക്കൽ കോളേജിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിനുള്ള 7 കോടി രൂപയുടെ പദ്ധതി നിർദ്ദേശം ഖേലോ ഇന്ത്യ പദ്ധതി പ്രകാരം സ്വീകരിച്ചു. ഖേലോ ഇന്ത്യ പദ്ധതി പ്രോജക്ട് അപ്രൈസൽ കമ്മിറ്റിയുടെ 05.08.2020 ന് നടന്ന യോഗത്തിൽ ഈ  നിർദ്ദേശം ശുപാർശ ചെയ്തിരുന്നു. 

മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാനമായ നിരവധി പദ്ധതി നിർദേശങ്ങൾ ലഭിച്ചു.  അടുത്ത ഘട്ടമായി പ്രോജക്റ്റ് പ്രൊപ്പോസലുകളുടെ സാങ്കേതിക സാധ്യത, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കൽ, ഖേലോ ഇന്ത്യ സ്കീമിന് കീഴിലുള്ള ഫണ്ടുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി പ്രോജക്ട് അപ്രൈസൽ കമ്മിറ്റി ശുപാർശ ചെയ്യുന്ന പ്രോജക്ട് പ്രൊപ്പോസലുകൾ ഖേലോ ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റൽ പ്രോജക്ട് സമിതിയിലേക്ക് പദ്ധതി അംഗീകാരത്തിനായി അയക്കും. കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി ശ്രീ കിരൺ റിജിജു ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്  ഇക്കാര്യമറിയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *