റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറ പൊട്ടിച്ച് സ്വര്‍ണ ഖനനത്തിന് ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

September 17, 2020 - 3:00 pm

മലപ്പുറം: വനത്തില്‍ അതിക്രമിച്ചു കയറി പാറ പൊട്ടിച്ച് സ്വര്‍ണ ഖനനത്തിന് ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മരുത കൂട്ടില്‍പ്പാറ ചേലകത്ത് റഷീദ് (48), കൊടക്കാടന്‍ ഹാരിസ് (39), വയലിക്കട സുധീഷ്‌കുമാര്‍ (റുവൈദ്) (48) എന്നിവരാണ് അറസ്റ്റിലായത്. മരുത വനത്തില്‍ 6 കിലോമീറ്ററോളം ഉള്ളില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തി ഭാഗത്താണ് പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമിച്ചത്. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നെല്ലിക്കുത്ത് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എഫ്.ജോണ്‍സനും സംഘവും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു. പ്രതികളെ പിന്നീട് ജാമ്യത്തില്‍വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *