റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: യുവാവിനെ ഭാര്യവീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് 15-9-2020 ചൊവ്വാഴ്ച് രാത്രിയാണ് വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപം മരിച്ച നിലയില്‍ കണ്ടത്. കാറിന്റെ പിന്‍സീറ്റില്‍ ചെവിയിലും തലയിലും നെറ്റിയിലും ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരന്‍ അബൂബക്കര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് പൊഴിക്കരയില്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ്. നാലു ദിവസം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച തിരികെ വെമ്പാലമുക്കിലെത്തി കാറില്‍ തന്നെ വിശ്രമിക്കുകയായിരുന്നു. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഷാഹിറ ചെന്നു വിളിച്ചപ്പോഴാണ് പിന്‍സീറ്റില്‍ ചോരവാര്‍ന്ന് കണ്ടെത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ് ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലെത്തിയിരുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *