റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷണക്കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍

September 16, 2020 - 9:52 am

കണ്ണൂര്‍: വീട്ടില്‍ ഉറങ്ങി കിടന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്ന്‌ മാല മോഷ്ടിച്ച സഹോദരങ്ങളായ രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മയ്യില്‍ സ്വദേശികളായി ചന്ദ്രന്‍, സൂര്യന്‍ എന്നിവരാണ്‌ പിടിയിലായത്‌. നാറാത്ത്‌ സ്വദേശിനി ഉമൈബയുടെ വീട്‌ കുത്തിത്തുറന്ന്‌ കഴുത്തില്‍ കഴുത്തില്‍ കിടന്ന മൂന്നരപവന്‍റെ മാല മോഷ്ടിച്ച കേസിലാണ്‌ ഇരുവരും അറസ്‌റ്റിലായത്‌.

തമിഴ്‌നാട്‌ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങലായി കേരളത്തിലാണ്‌ താമസിക്കുന്നത്‌. ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്ന സ്വര്‍ണ്ണം പോലീസ്‌ കണ്ടെടുത്തു. വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെപ്പറ്റിയുളള വിവരം ലഭിച്ചത്‌. ദൃശ്യം വാട്‌സാപ്പുകള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇന്നലെയും ഇവര്‍ രണ്ടുവീടുകളില്‍ മോഷ്ടിക്കാന്‍ കയറിയിരുന്നതായി പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *