കണ്ണൂരില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ കാറിലിടിപ്പിച്ച ബൈക്ക്‌ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ കാറില്‍ ഇടിപ്പിച്ച ബൈക്ക്‌ കണ്ടെടുത്തു. കണ്ണവം ശ്രീനാരായണ പുരത്തിന്‌ സമീപത്തെ വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ്‌ ബൈക്ക്‌ കണ്ടെടുത്തത്‌ . സലാഹുദ്ദീന്‍ എസ്‌ഡിപിഐ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാറിന്‌ പിറകില്‍ ബൈക്കിടിപ്പിക്കുകയായിരുന്നു. കാറില്‍ ബൈക്കിടിച്ചതിനേതുടര്‍ന്ന്‌ കാറില്‍ നിന്ന്‌ പുറത്തിറങ്ങിയ സലാഹുദീന്‌ ബൈക്കിലെത്തിയവരുടെ പേരുമാറ്റത്തില്‍ പന്തികേട്‌ തോന്നിയതിനാല്‍ വീണ്ടും കാറിലേക്ക്‌ കയറാന്‍ ശ്രമിച്ചെങ്കിലും സംഘം കാറില്‍ നിന്ന്‌ പുറത്ത്‌ വലിച്ചിട്ട്‌ വെട്ടുകയായിരുന്നു.

സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറും ബൈക്കും സ്ഥലത്തെത്തിച്ച്‌ കണ്ണവം ചുണ്ടയിലനും കൈച്ചേരിക്കും നടുവിലുളള വളവില്‍ വെച്ച്‌ പൊലീസ്‌ സംഭവം പുനാവിഷ്‌ക്കരിച്ചു. സംഭവം നടക്കുന്ന സമയത്ത്‌ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ സഹായത്തോടെയാണ്‌ പുനരാവിഷ്‌ക്കരണം നടന്നത്‌. പ്രതികളെ നേരിട്ടു കണ്ട അഞ്ച്‌ ദൃക്‌സാക്ഷികളും പോലീസിനൊപ്പമുണ്ടാ യിരുന്നു. പ്രദേശത്ത ഓടിയെത്തിയവരേയും സ്ഥലത്തുണ്ടായിരുന്നവരേയും സ്‌റ്റേഷനില്‍ വിളിച്ച്‌ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ്‌ ഡെമ്മിപരീക്ഷണം നടത്തിയത്‌.

Share
അഭിപ്രായം എഴുതാം