റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈബ്രറി പ്രവര്‍ത്തകരെ അക്രമിച്ച സംഭവം ഒരാള്‍കൂടി അറസ്റ്റിലായി

September 14, 2020 - 8:53 am

കൊട്ടിയം: കോവിഡ് പാശ്ചാത്തലത്തില്‍ കൂട്ടം കൂടിനിന്നതിനെ ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ ലൈബ്രറി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി .ഇത്തിക്കര പാലത്തിന്‌ സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഭാസി എന്ന്‌ വിളിക്കുന്ന അഖില്‍ (19) ആണ്‌ പിടിയി ലായത്‌. മയക്കുമരുന്ന്‌ വ്യാപാര സംഘത്തില്‍പെട്ട ഇയാളെ ഇരവിപുരം പോലീസാണ്‌ പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ സബീര്‍, ആഷിക്ക്‌ , നിഷാദ്‌ എന്നിവരെ പോലീസ്‌ നേരത്തേ പിടികൂടിയിരുന്നു.

2020 ലെ തിരുവോണദിവസം രാത്രി പത്തര മണിയോടെ വാളത്തുങ്കല്‍ ലിയോ ക്ലബ്ബിന്‌ സമീപം സ്ഥലവാസികളല്ലാത്ത ചിലയുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന്‌ ലൈബ്രറി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്‌ സംഘടിച്ചെത്തിയ യുവാക്കള്‍ ലൈബ്രറി പ്രവര്‍ത്തകരെ ഗുരുതരമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം കടന്നു കളയുകയായിരുന്നു.

ചിറവയല്‍ ഭാഗത്ത്‌ ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ മൊത്തവ്യാപാരം നടക്കുന്നതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. . ഇവിടെ വന്നുപോകുന്നവരെ പോലീസ്‌ നിരീക്ഷിച്ചു വരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *