റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർട്ടന് പിറകിൽ നിന്ന് അജൻഡ സെറ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് , ശബ്ദരേഖ പുറത്ത്

September 14, 2020 - 9:02 am

കോഴിക്കോട്: എതിരാളികൾക്കെതിരായ അജൻഡ സെറ്റ് ചെയ്ത് പ്രവർത്തിക്കാൻ സാധിക്കണമെന്ന് അണികളോട് പറയുന്ന യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ ശബ്ദ സന്ദേശം പുറത്തായി.

‘കർട്ടന് പിന്നിൽ നിന്ന് അജൻഡ സെറ്റ് ചെയ്യാൻ സാധിക്കണം. എതിരാളികളുടെ വാദങ്ങൾക്ക് കൗണ്ടർ നറേഷൻ ഉണ്ടാക്കാൻ പെട്ടന്ന് കഴിയണം. ചാനൽ ചർച്ചകളുടെ വിഷയം തീരുമാനിക്കാൻ പോലും നമുക്ക് സാധിക്കണം . ഇതിനായി വലിയൊരു വിംഗ് വർക്ക് ചെയ്യണം . ഇതിന് ഞങ്ങളുടെ പിൻതുണയും തങ്ങളുടെ ഒരു മേൽനോട്ടവും ഉണ്ടാകും’ പി.കെ. ഫിറോസ് പറയുന്നു.

സോഷ്യൽ മീഡിയയിൽ എങ്ങനെ ഇടപെടണമെന്ന് അണികളോട് നിർദേശിക്കുന്ന സി പി എം നേതാവ് എം.വി .ജയരാജൻ്റെ ശബ്ദ സന്ദേശം നേരത്തേ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പി.കെ.ഫിറോസിൻ്റെ ശബ്ദ സന്ദേശവും പുറത്തു വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *