റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിദേശത്തുനിന്നും എംബിബിഎസ്‌ പൂര്‍ത്താക്കി വരുന്നവരോട്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ വിവേചനം കാട്ടുന്നതായി വിദ്യാര്‍ത്ഥികളുടെ പരാതി. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്‌ എന്നിരാജ്യങ്ങള്‍ ഒഴികെയുളള രാജ്യങ്ങളില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തുന്നവര്‍ എം.സി.ഐ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌ എക്‌സാമിനേഷന്‍ (എഫ്എം.ജി.ഇ)പാസാകണം. എന്നാല്‍ വെറുമൊരു സ്‌ക്രീനിംഗ്‌ ടെസ്റ്റായ എഫ്‌എംജിഇ യില്‍, നീറ്റ്‌ പിജി പരീക്ഷക്ക്‌ സമാനമായ കടുത്ത ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നാണ്‌ ആരോപണം. ഇതില്‍ 30 ശതമാനം കട്ടോഫ്‌ മാര്‍ക്ക്‌ നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ഒരുതരത്തിലും പരീക്ഷ പാസാകാന്‍ അനുവദിക്കാത്ത രീതിയാണ്‌ മെഡിക്കല്‍ കൗണ്‍സിലിന്‍റേതെന്ന് ഡോക്ടര്‍ അജിം ഷാ പറഞ്ഞു.

പരീക്ഷക്കുശേഷം ഉത്തരസൂചന പോലും സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഇന്നലെ (12.09.2020) സെക്രട്ടേറിയറ്റിന്‌ മുന്നില്‍ മൗനജാഥ നടത്തി. ഡോക്ടര്‍മാരായ വിഷ്‌ണുനാഥ്‌, ഷില്‍ബി, അഞ്ചു തുടങ്ങിയവരും ജാഥയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *