റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടകര ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

September 12, 2020 - 12:09 pm

തൃശൂര്‍: കൊടകര ഗ്രാമപഞ്ചായത്ത് ഗവ. എല്‍ പി സ്‌കൂളിന് 90 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗവ. നാഷ്ണല്‍ ബോയ്‌സ് ഹൈസ്‌കൂളിന് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഓരോ മണ്ഡലങ്ങളുടെയും പ്രവര്‍ത്തന മികവ് വിലയിരുത്തുമ്പോള്‍ അതില്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിപോരുന്നത് ചാലക്കുടി മണ്ഡലമാണെന്ന് മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍ മുഖ്യാതിഥിയായി. തൃശൂര്‍ എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടകര എല്‍ പി സ്‌കൂള്‍ പിടിഎ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ജോയ് സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പിലിന് ഉപഹാരം നല്‍കി ആദരിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍, വൈസ് പ്രസിഡന്റ് കെ എസ് സുധ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ എല്‍ പാപ്പച്ചന്‍, വിലാസിനി ശശി, ജോയ് നെല്ലിശ്ശേരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ്, ചാലക്കുടി ഉപജില്ല എഇഒ കെ വി പ്രദീപ്, കൊടകര ബിആര്‍സിബിപി സി കെ നന്ദകുമാര്‍, കൊടകര ജിഎല്‍ബിഎച്ച്എസ് ഹെഡ് മിസ്ട്രസ് പി പി മേരി, ജിഎല്‍പിഎസ് ഹെഡ് മിസ്ട്രസ് ടി ആര്‍ ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7748/Kodakara-School.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *