പി.എസ്.സി പരീക്ഷ കോവിഡ് രോഗികളും എഴുതുന്നു

തിരുവനന്തപുരം: പി.എസ്.സി ഇന്നു നടത്തുന്ന അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ക്കും എഴുതാം. അപേക്ഷകരെല്ലാം ഡോക്ടര്‍മാരാണെന്നതു പരിഗണിച്ച് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ ആറുപേര്‍ പരീക്ഷ എഴുതുമെന്നാണ് അറിയിച്ചിരുന്നത്.

ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയും ഇതിനോ ടൊപ്പം നടക്കും. എന്നാല്‍ ഇതില്‍ ഡോക്ടര്‍മാരെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയില്ലെന്ന് അറിയിച്ചതിനാല്‍ ഇപ്പോള്‍ നാലു പേരേ പരീക്ഷ എഴുതുന്നുള്ളൂ. തിരുവനന്തപുരം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍
ഇവര്‍ പരീക്ഷയെഴുതും. ആശുപത്രിയില്‍ നിന്ന് ഇവരെ ആംബുലന്‍സില്‍ പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിലെത്തിക്കും. അവിടെ പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സിലിരു ന്നാണ് പരീക്ഷ എഴുതുക.

Share
അഭിപ്രായം എഴുതാം