അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സൈന്യം

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ സാഹചര്യത്തിൽ അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നൂവെന്ന വാർത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ വ്യാജവും ദുരുദ്ദേശപരവുമാണെന്ന് സൈന്യം പറഞ്ഞു.

ഇത്തരം അഭ്യൂഹങ്ങൾക്ക് ശ്രദ്ധ കൊടുക്കരുതെന്ന് അരുണാചൽ പ്രദേശിലെയും ആസാമിലെയും ജനങ്ങളോട് സൈന്യം നിർദ്ദേശിച്ചു. അധികൃതർ സ്ഥിരീകരിച്ച വാർത്തകൾ മാത്രമേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടാവൂ എന്നും പൊതുജനങ്ങളോടായി സൈന്യം പറഞ്ഞു.

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിനിടയിലാണ് അരുണാചൽ പ്രദേശിലെ തവാങിലെ മക്മോഹൻ ലൈനിനടുത്തുള്ള ഗ്രാമങ്ങളെ ഒഴിപ്പിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Share
അഭിപ്രായം എഴുതാം