എട്ടാംനിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തു

ചെന്നൈ: കെട്ടിടത്തിന്‍റെ എട്ടാംനിലയില്‍ നിന്ന്‌ ചാടി 43 കാരന്‍ ആത്മഹത്യ ചെയ്‌തു. ചെന്നൈ അണ്ണാസാലയില്‍ മ്യൂച്ചല്‍ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്ന ഏജന്‍സിയില്‍ ഡെപ്യൂട്ടിമാനേജരായി ജോലി ചെയ്യുന്ന പ്രഭാകരന്‍ ആണ്‌ മരണത്തിലേക്ക്‌ ചാടിയത്‌. താന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിന്‍റെ എട്ടാം നിലയില്‍ നിന്ന്‌ താഴേക്ക്‌ ചാടുകയായിരുന്നു.

മാനേജര്‍ മാനസീകമായി പീഡിപ്പിക്കുന്നുവെന്നാരോപിക്കുന്ന വീഡിയോ മൊബൈലില്‍ റെക്കാര്‍ഡ്‌ ചെയ്‌ത ശേഷമാണ്‌ ഇയാള്‍ ചാടിയത്‌. എട്ടാം നിലയില്‍ നിന്ന്‌ താഴേക്ക്‌ ചാടിയ ഇയാള്‍ രണ്ടാം നിലയിലുളള ക്യാന്‍റിന് മുകളിലേക്കാണ്‌ വീണത്‌. ഗുരുതരമായി പരിക്കേറ്റ പ്രഭാകരനെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനേജരുടെ കടുത്ത മാനസീക പീഡനമാണ്‌ തന്നെ ആത്മഹത്യ ചെയ്യാനുളള തീരുമാനഎടുപ്പിച്ചതെന്ന്‌ 28 സെക്കന്‍റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പറയുന്നു. മാനേജര്‍ സെന്തില്‍ തന്നെ മാനസീകമായി പീഡിപ്പിക്കുന്ന തായി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും എന്നാല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും വീഡിയോയില്‍ പറയുന്നു. അയാളുടെ പീഡനം കാരണം തനിക്ക്‌ കുടുംബത്തോ ടൊപ്പം സമയം ചെലവിടാന്‍ കഴിയുന്നില്ലെന്നും പഞ്ഞിട്ടുണ്ട്‌.

വീഡിയോയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ സെന്തില്‍(45)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ്‌ ചെയ്‌തു. ചെന്നൈയില്‍ ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമാണ്‌ പ്രഭാകരന്‍ താമസിച്ചിരുന്നത്‌.

Share
അഭിപ്രായം എഴുതാം