വ​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​തു​റ​ന്ന വ​നി​താ സം​വ​ര​ണ​ത്തി​നാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ല്ല് പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബി​ൽ ത​ള്ള​പ്പെ​ട്ട​ത്.

ബി​ല്ല് ത​ട​യു​ന്ന​ത് ‘ക്രൂ​ര​മാ​യ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന്’ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വി​മ​ർ​ശി​ച്ചു.

537 അം​ഗ​ങ്ങ​ളു​ള്ള ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ 360 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 293 അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള എ​ൻ​ഡി​എ​യ്ക്ക് ആ​വ​ശ്യ​മാ​യ 67 വോ​ട്ടു​ക​ൾ അ​ധി​ക​മാ​യി സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ബി​ല്ല് ത​ട​യു​ന്ന​ത് ‘ക്രൂ​ര​മാ​യ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന്’ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും പ്രാ​ദേ​ശി​ക പ്രാ​തി​നി​ധ്യ​ത്തി​ലെ കു​റ​വും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ബി​ല്ലി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു.

2023-ലെ ‘​നാ​രി ശ​ക്തി വ​ന്ദ​ൻ അ​ധി​കാ​രി’ നി​യ​മം 2026 ഏ​പ്രി​ൽ 16 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും, അ​ടു​ത്ത സെ​ൻ​സ​സി​ന് ശേ​ഷ​മു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന സാ​ങ്കേ​തി​ക വ​ശം തി​രി​ച്ച​ടി​യാ​യി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ സ​ഭ​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്

വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം അ​വ​ത​രി​പ്പി​ച്ച മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ​യി​ലും സ​ഭ​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് നി​ന്ന​തോ​ടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ പാ​സാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →