സെക്യൂരിറ്റിയെ കൈയേറ്റം ചെയ്ത് ഉദ്ദവ് താക്കറെയുടെ ഫാം ഹൗസില്‍ അതിക്രമിച്ച് കടന്നു: റിപ്പബ്ലിക്ക് ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസില്‍ ഒളിച്ച് കയറിയതിന് റിപ്പബ്ലിക്ക് ടി.വി ചാനലിലെ ജേണലിസ്റ്റുകള്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടറായ അന്‍ജു കുമാര്‍, വിഡിയോ ജേര്‍ണലിസ്റ്റ് യഷ്പല്‍ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം അകത്ത് കടന്ന ഒല കാബ് ഡ്രൈവര്‍ പ്രദീപ് ദിലീപ് ദന്‍വാഡെയും പിടിയിലായിട്ടുണ്ട്. നാല് ദിവസത്തേക്ക് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ശേഷം അകത്തുകടന്നതിനാണ് ഇവര്‍ പിടിയിലായത്. അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 452), വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 448), ബോധപൂര്‍വം മുറിവേല്‍പ്പിക്കല്‍ (ഐ.പി.സി 323), സംഘര്‍ഷമുണ്ടാക്കാനും സമാധാനം തകര്‍ക്കാനും ബോധപൂര്‍വം അധിക്ഷേപിക്കല്‍ (ഐ.പി.സി 504) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ജേണലിസ്റ്റുകളെ അനധികൃതമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നാണ് ചാനല്‍ പ്രതികരിച്ചത്.

Share
അഭിപ്രായം എഴുതാം