യുവതി സി പി എം പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു.

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകയും ആശ വര്‍ക്കറുമായ യുവതിയെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് മരിച്ചത്.11-09-2020,വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അരുൺ കൃഷ്ണ ,ശ്രീകാന്ത് എന്നിവരാണ് മക്കൾ.

അഴകിക്കോണത്ത് പാര്‍ട്ടി ഓഫിസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

പാറശാല പാര്‍ട്ടി ഓഫിസില്‍ നടന്ന കമ്മിറ്റിയില്‍ 10-9 -2020 വ്യാഴാഴ്ച ഇവർ പങ്കെടുത്തിരുന്നു. രാത്രിയോടെയാണ് ആശയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിൽ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ മോർച്ചറിയിലാണ്.

Share
അഭിപ്രായം എഴുതാം