സേനാ സാമഗ്രികളും സേവനങ്ങളും കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും ജപ്പാനും

ന്യൂഡല്‍ഹി: സായുധസേനകള്‍ തമ്മില്‍ സാമഗ്രികളും സേവനങ്ങളും പരസ്പരം കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ജപ്പാനും ബുധനാഴ്ച ഒപ്പിട്ടു. പ്രതിരോധസെക്രട്ടറി അജയ് കുമാറും ഇന്ത്യയിലെ ജാപ്പനീസ് സ്ഥാനപതി സുസുക്കി സതോഷിയുമാണ് കരാറില്‍ ഒപ്പുെവച്ചത്. കരാര്‍പ്രകാരം ഇരുരാജ്യത്തിനും അവയുടെ സൈനികസംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കാനാവും.

പ്രതിരോധ രംഗത്തെ വലിയ മുന്നേറ്റമായാണ് രാജ്യം ഇതിനെ കാണുന്നത്.ഇരുരാജ്യങ്ങളിലെയും സായുധ സേനയുടെ പരസ്പര സഹകരണത്തിന് പുതിയ കരാര്‍ വഴിവയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.ഉഭയകക്ഷി പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ഇന്ത്യയുടെയും ജപ്പാനിലെയും സായുധ സേനകള്‍ക്ക് യുദ്ധോപകരണങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക

Share
അഭിപ്രായം എഴുതാം