ത​ല​യി​ൽ അ​ലു​മി​നി​യം കലം കു​ടു​ങ്ങി​യ കുട്ടിയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി

കൊണ്ടോട്ടി: ത​ല​യി​ൽ അ​ലു​മി​നി​യം കലം കു​ടു​ങ്ങി​ പരിഭ്രാന്തി സൃഷ്ടിച്ച ബാ​ല​ന്​ എ​യ​ർ​പോ​ർ​ട്ട്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷ​ക​രാ​യി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ താ​മ​സി​ക്കു​ന്ന സൈ​നു​ദ്ദീ​ന്റെ മൂ​ന്ന്​ വ​യ​സ്സു​കാ​രൻ മകൻ്റെ തല​യി​ലാ​ണ്​ കലം കു​ടു​ങ്ങി​യ​ത്. കലത്തിനകത്ത് തല മുഴുവൻ കുടുങ്ങിപ്പോയിരുന്നു. പരിഭ്രമിച്ച കു​ടും​ബം കുഞ്ഞിനെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ക​ലം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.

ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​ പ്ര​കാ​രമാണ് കു​ട്ടി​യെ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഫ​യ​ർ ഫോ​ഴ്​​സി​ന്റെ അ​ടു​ത്തെ​ത്തി​ച്ചത്. ഫയർഫോഴ്സ് ക​ട്ടി​ങ്ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ക​ലം കുഞ്ഞിൻ്റെ ത​ല​യി​ൽ നി​ന്ന്​ മുറിച്ചുമാറ്റുക​യാ​യി​രു​ന്നു.

ഫ​യ​ർ ഓഫി​സ​ർ​മാ​രാ​യ പി. ​സൈ​നു​ദ്ദീ​ൻ, വി. ​അ​ല​ക്​​സ്, എ. ​ന​ജീ​ബ്, പി.​കെ. റ​ഹ്​​മ​ത്തു​ല്ല, ഇ.​എ. ഷു​ക്കൂ​ർ, പി.​എം.​എ. റ​ഹീം, വി​ഷ്​​ണു​ദാ​സ്, യൂ​സ​ഫ്, എ​സ്. ഫ​ബി​ൻ, വി. ​ജി​തേ​ഷ്​ എ​ന്നി​വ​രാ​ണ്​ കലം മു​റി​ച്ചു മാ​റ്റി​ കുട്ടിയെ രക്ഷപ്പെടുത്തിയത്

Share
അഭിപ്രായം എഴുതാം