
ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷ (26)യാണ് കൊല്ലപ്പെട്ടത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ശിവമോഗയില്‍ ബജ്റംഗ്ദള്‍ അക്രമം അഴിച്ചുവിട്ടു. ശിമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ …