‘സരോഡ്-പോർട്ട്സ്’ സംവിധാനത്തിന് ശ്രീ മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: ‘സരോഡ്-പോർട്ട്സ്’ (സൊസൈറ്റി ഫോർ അഫോർഡബിൾ റിഡ്രസ്സൽ ഓഫ് ഡിസ്പ്യൂട്ട്സ് -പോർട്ട്സ്) സംവിധാനത്തിന് വ്യാഴാഴ്ച (10.09.2020) ന്യൂഡൽഹിയിൽ നടന്ന വെർച്വൽ ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു.

നിയമനടപടികൾക്ക് എടുക്കുന്ന സമയവും ചെലവും ലാഭിച്ച് സമുദ്ര മേഖലയിലെ തർക്കങ്ങൾ ന്യായമായും നീതിയുക്തമായും പരിഹരിക്കുന്നതിന് സരോഡ്-പോർട്ട്സ് സഹായകരമാകുമെന്ന് ഉദ്ഘാടനത്തിൽ സംസാരിച്ച ശ്രീ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

‘സരോഡ്-പോർട്ട്സ്’ സംവിധാനം സ്വകാര്യ സംരംഭകരിൽ ആത്മവിശ്വാസം വളർത്തുമെന്നും സമുദ്രമേഖലയിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്തിനു വേണ്ട നടപടികൾ പ്രോത്സാഹിപ്പിക്കുമെന്നും ഷിപ്പിംഗ് മന്ത്രാലയ സെക്രട്ടറി ഡോ സഞ്ജീവ് രഞ്ജൻ പറഞ്ഞു.

സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ്, 1860 പ്രകാരം ഇനിപ്പറയുന്ന ലക്ഷ്യങ്ങളോടെയാണ് ‘സരോഡ്-പോർട്ട്സ്’ ആരംഭിച്ചത്:

1. തർക്കങ്ങൾ താങ്ങാവുന്ന ചെലവിൽ സമയബന്ധിതമായും നീതിയുക്തമായും പരിഹരിക്കുക

2. സാങ്കേതിക വിദഗ്ധരടങ്ങിയ പാനലുകളുടെ സേവനം പ്രയോജനപ്പെടുത്തി മദ്ധ്യസ്ഥ തർക്ക പരിഹാര സംവിധാനം മെച്ചപ്പെടുത്തുക.

ഇന്ത്യൻ പോർട്ട്സ് അസോസിയേഷൻ (ഐ.പി.‌എ.), ഇന്ത്യൻ പ്രൈവറ്റ് പോർട്സ് ആൻഡ് ടെർമിനൽസ് അസോസിയേഷൻ (ഐ.‌പി.‌ടി.‌ടി‌.എ.) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ‘സരോഡ്-പോർട്ട്സ്’ അംഗങ്ങളാണ്.

സമുദ്രമേഖലയിലെ തർക്കങ്ങൾ മദ്ധ്യസ്ഥ വ്യവഹാരങ്ങളിലൂടെ പരിഹരിക്കുന്നതിന് ‘സരോഡ്-പോർട്ട്സ്’ ഉപദേശം നൽകുകയും സഹായിക്കുകയും ചെയ്യും. ലൈസൻ‌സി/കൺ‌സെഷനെയർ‌/കോൺ‌ട്രാക്ടർ‌മാർ എന്നിവരും ഗ്രാന്റിങ് അതോറിറ്റിയും തമ്മിലും, ലൈസൻ‌സി/ കൺ‌സെഷനെയർ‌/കോൺ‌ട്രാക്ടർ‌മാർ എന്നിവർക്കിടയിലും, വിവിധ കരാറുകൾ‌ നടപ്പിലാക്കുന്നതിനിടയിലും ശേഷവും ഉണ്ടാകുന്ന തർക്കങ്ങളും ഇതിന്റെ പരിധിയിൽ‌ ഉൾ‌പ്പെടും.

Share
അഭിപ്രായം എഴുതാം