സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യ രണ്ട് കളി ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 3 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു.
26 പന്തില്‍ 39 റണ്‍സ് നേടിയ നായകന് ആരോണ്‍ ഫിഞ്ചും പുറത്താകാതെ 36 പന്തില്‍ 39 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ആണ് ആസ്ട്രേലിയയെ രക്ഷിച്ചത്. റഷീദ് ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി.