റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍: ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

September 9, 2020 - 11:29 am

ചെന്നൈ: കൊവിഡ് നെഗറ്റീവായെങ്കിലും എസ് പി ബാലസുബ്രഹ്മണ്യം മറ്റ രോഗങ്ങളുമായി മല്ലിടുകയാണെന്നും അദ്ദേഹത്തിന്റെ അവസ്ഥ മോശമാണെന്നും മകന്‍ എസ് പി ചരന്‍. വെന്റിലേറ്ററില്‍ തന്നെയാണ് പിതാവുള്ളതെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.ചികിത്സ നല്‍കുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് രോഗിയില്‍ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു.

എസ്പിബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആശുപ്രത്രിയോ കുടുംബാംഗങ്ങളോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്‌മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാവുന്നതു വരെ വെന്റിലേറ്റര്‍ സഹായവും തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *