കൊല്ലം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കൊല്ലം തീരത്ത് നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വള്ളങ്ങളാണ് രാത്രിയില്‍ കൊല്ലം തീരത്ത അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം തുടരുന്നത്.
പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം ല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലീസും അഴീക്കല്‍ മുതല്‍ പറവൂര്‍ വരെ കടലില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ വളളം പിടിച്ചെടുത്തിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളത്തില്‍ നിന്ന് ആറ് എല്‍.ഇ.ഡി ലൈറ്റുകള്‍, ബാറ്ററി എന്നിവ പിടിച്ചെടുത്തു.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളിയ്ക്ക് മത്സ്യലഭ്യത കുറയും. ഇതാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
പരിശോധനകള്‍ക്ക് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെകടര്‍ എ.എസ്. ബൈജു, കോസ്റ്റല്‍പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷെരീഫ് എന്നിവര്‍ നേതൃത്വംനല്‍കി. പരിശോധന ശക്തമാക്ുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.