റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുംതേനീച്ചകള്‍ കൂടൊരുക്കാന്‍ നിരന്തരമായി എത്തുന്നു, ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടില്‍

September 7, 2020 - 12:54 pm

കാഞ്ഞങ്ങാട് : ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടിലെ സ്ഥിരം വിരുന്നുകാരാണ് പെരുന്തേനീച്ചകള്‍. എല്ലാവര്‍ഷവും വിരുന്നുകാരായ എത്തി ഏതാനും മാസങ്ങള്‍ക്കുശേഷം അവര്‍ സന്തോഷമായി പിരിഞ്ഞുപോകും. ഇത് എട്ടാം വര്‍ഷമാണ് പെരുന്തേനീച്ചകള്‍ പട്ടാക്കല്‍ പിളളരേപീടിയിലെ ജാഫറിന്‍റെ വീട്ടിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കൂടൊരുക്കുന്നത്. 2013 മുതല്‍ നിരന്തരം എല്ലാവര്‍ഷവും എത്തുന്ന തേനീച്ചകള്‍ ഈ വര്‍ഷവും എത്തി .

തേനീച്ചകളെ കൊണ്ട് തങ്ങള്‍ക്ക് നാളിതുവരെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും , തേന്‍ എടുക്കാത്തതുകൊണ്ടായിരിക്കും അവ വീണ്ടും വീണ്ടും എത്തുന്നതെന്നും വീട്ടുകാര്‍ പറയുന്നു. തേനീച്ച വര്‍ഗ്ഗങ്ങളില്‍ ഏറ്റവും അപകടകാരികളായ ഇനമാണിത്. വന്‍മരങ്ങളിലും ഉയരമുളള കെട്ടിടങ്ങളിലും പാറക്കെട്ടുകളിലുമാണ് ഇവ സാധാരണയായി കൂടുകൂട്ടാറ്. ഇവയെ കൂട്ടിലാക്കി വളര്‍ത്താന്‍ കഴിയില്ല. മറ്റിനങ്ങളേക്കാള്‍ വലുപ്പമുളള ഇവ ആണ്ടില്‍ 25 മുതല്‍ 50 കിലോ വരെ തേന്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട് .കാട്ടുതേനീച്ച എന്ന പേരിലും ഇവ അറിയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *