നവാസ് ഷെരീഫിന്റെ മകള്‍ക്കെതിരേ ഭീകരവാദ കുറ്റം ചുമത്തി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന്‍ മുസ്ലിം ലീഗ്(നവാസ്) വിഭാഗം വൈസ് പ്രസിഡന്റുമായ മറിയം നവാസിനെ ഭീകരവാദ കുറ്റം ചുമത്തി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. മറിയത്തിനൊപ്പം 300 അനുയായികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭൂമി അഴിമതിക്കേസില്‍ ഹാജരാകാന്‍ മറിയം എത്തിയപ്പോള്‍ നിയമപാലകരെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറിലെ ആരോപണം. മൂന്നാഴ്ച മുമ്പ് (പിഎംഎല്‍-എന്‍) നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ (എടിഎ) 1997 ലെ സെക്ഷന്‍ 7 ഉള്‍പ്പെടുത്തിയാണ് നടപടി.

അഴിമതിക്കേസില്‍ ഹാജരാകാന്‍ മറിയം എത്തിയപ്പോള്‍ അനുയായികളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതേസമയം, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഏറ്റവും മികച്ച നടപടിയാണ് ഇതെന്നാണ് പിഎംഎല്‍-എന്‍ പ്രതികരിച്ചത്

Share
അഭിപ്രായം എഴുതാം