വയനാട് കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് :സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, വിവിധ ഭാഷാപരിജ്ഞാനം എന്നിവ ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലകളില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കും. ജില്ലയില്‍ നെന്‍മേനി, മുട്ടില്‍, പൂതാടി, വെളളമുണ്ട സി.ഡി.എസുകളില്‍ കണക്ട് ടു വര്‍ക്ക് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഐടിഐ, പോളിടെക്‌നിക്ക്, ബിരുദം എന്നിവ പൂര്‍ത്തീകരിച്ച 35 വയസിനു താഴെ പ്രായമുളള യുവതീ യുവാക്കള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പരിശീലന എജന്‍സിയായ അസാപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. അപേക്ഷാഫോമുകള്‍ നെന്‍മേനി, മുട്ടില്‍, പൂതാടി, വെളളമുണ്ട കുടുംബശ്രി സി.ഡി.എസ് ഓഫീസ്, കുടുംബശ്രി ജില്ലാ മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936-206589

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →