റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ സീസണിലും മെസ്സി ബാഴ്സയുടെ ജേഴ്സിയണിയും,

September 4, 2020 - 8:11 am

ബാഴ്സലോണ: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. ഈ വർഷവും ബാഴ്‌സലോണയില്‍ തന്നെ ലയണല്‍ മെസ്സി തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി.

ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഒരു സീസണ്‍ കൂടി ബാഴ്സലോണയില്‍ തന്നെ മെസ്സി തുടരുമെന്ന സൂചനയാണ് ജോര്‍ജെ നല്‍കിയിട്ടുള്ളത്. 2021 വരെയാണ് നിലവില്‍ മെസ്സിക്കു ക്ലബ്ബുമായി കരാറുള്ളത്. ഇത് അവസാനിക്കുന്നതു വരെ ക്ലബ്ബിനൊപ്പം തുടരാന്‍ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് വിവരങ്ങള്‍.

ഈ വര്‍ഷം മേയ് 31നുള്ളില്‍ തികച്ചും ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി മെസ്സിയുടെ കരാറിലുണ്ടായിരുന്നു.

മേയ് 31ന് ശേഷമാണ് ക്ലബ്ബ് വിടുന്നതെങ്കില്‍ 700 മില്ല്യണ്‍ യൂറോ താരത്തെ വാങ്ങുന്ന ക്ലബ്ബ് ബാഴ്സയ്ക്കു നല്‍കുകയും വേണം. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണത്തെ സീസണ്‍ ആഗസ്റ്റിലായിരുന്നു അവസാനിച്ചത്. ഇതു പരിഗണിച്ച്‌ കരാറിലെ ഉപാധിയില്‍ തനിക്കു ഇളവ് നല്‍കണമെന്ന് മെസ്സി ആവശ്യപെട്ടിരുന്നു. മേയ് 31 എന്ന തിയ്യതി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും ബാഴ്സ നിലപാടെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *