റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കംബോഡിയ: കംബോഡിയയിൽ ഖമർ റൂഷ് ഭരണകാലത്ത് ആയിരക്കണക്കിന് മനുഷ്യരെ അതിക്രൂരമായി കൊന്നൊടുക്കിയ കോമ്രേഡ് ഡോയിക് എന്നറിയപ്പെടുന്ന കയിങ് ഗ്യോക്ക് ഈവ് 77 ആം വയസ്സിൽ മരണമടഞ്ഞു.

യുഎൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കയിങ് കമ്പോഡിയയിലെ ഒരു ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അന്ത്യത്തിൽ ഖമർ റൂഷ് ഭരണകാലത്ത് മനുഷ്യരെ കൂട്ടക്കുരുതി ചെയ്ത ടുവോൾ സ്ലങ് തടവു കേന്ദ്രത്തിൻ്റെ തലവനായിരുന്നു കയിങ്. സ്ത്രീകളും കുട്ടികളുമടക്കം 15,000 പേർ ഈ ജയിലിൽവച്ച് നിഷ്ഠൂരം കൊലചെയ്യപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത് .

തായ് അതിർത്തിയിലെ ഒരു ഗ്രാമത്തിൽ 1999 ൽ വ്യാജപേരിൽ ഒളിവിൽ കഴിയുന്നതിനിടെ ഒരു പത്രപ്രവർത്തകനാണ് ഇയാളെ തിരിച്ചറിഞ്ഞത്. പിന്നീട് യുഎൻ കോടതി കിയാങിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *