റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നിലപാട് മാറ്റി

September 3, 2020 - 1:49 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര നിലപാട് മാറ്റി.  പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് തീരുമാനം.  നക്ഷത്ര ചിഹ്നമിടാത്ത ചോദ്യോത്തരത്തിന് അവസരമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനമായതിനാല്‍ സമയം കുറവാണെന്ന കാരണം കണ്ടെത്തിയാണ് ചോദ്യോത്തര വേള ഒഴിവാക്കണമെന്ന് കേന്ദ്രം നിലപാടെടുത്തത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി സമ്മേളനം പ്രത്യേക രീതിയില്‍ ക്രമീകരിച്ചതിനാല്‍ ചര്‍ച്ച അസാധ്യമാണെന്നും കേന്ദ്രം ന്യായമായി ഉന്നയിച്ചിരുന്നു. ശൂന്യവേള അര മണിക്കൂറായി പരിമിതപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ചോദ്യോത്തരവേളയ്ക്ക് അവസരം നല്‍കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി, ബി.ജെ.പി ലോക്‌സഭ കക്ഷി ഉപ നേതാവ് രാജ്‌നാഥ് സിങ്, സഹമന്ത്രിമാരായ അര്‍ജുന്‍ മേഖ്വാള്‍, വി.മുരളീധരന്‍ എന്നിവര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയത്.  ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

മഹാമാരിയുടെ മറവില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കമാണിതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശം എം.പിമാര്‍ക്ക് നഷ്ടപ്പെടുന്നത് ചരിത്രത്തിലാദ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ചര്‍ച്ചയില്ലാതെ ഓര്‍ഡിനന്‍സുകള്‍ പാസാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് ഇടത് എംപിമാരും വിമര്‍ശിച്ചു . ചോദ്യോത്തരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കക്ഷി നേതാക്കള്‍ സഭാധ്യക്ഷന്മാര്‍ക്ക് കത്തുമയച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *