റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മുടക്കി

August 29, 2020 - 11:24 am

ലണ്ടൻ:ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് 16.1 ഓവറില്‍ 131 ന് 6 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഓള്‍ഡ് ട്രാഫോഡില്‍ വില്ലനായി മഴയെത്തിയത്.

42 പന്തില്‍ നിന്നും 4 ഫോറും 5 സിക്സുമായി 71 റണ്‍ നേടിയ ഇംഗണ്ട് താരം ടോം ബാന്‍റണ്‍ പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.. താരത്തിന്‍റെ ആദ്യ ടി20 ഫിഫ്റ്റിയായിരുന്നു ഇത്.

ഒന്നാം ഓവറില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ പുറത്താക്കി മികച്ച തുടക്കമാണ് പാക്കിസ്ഥാന്‍ നടത്തിയത്. പിന്നീട് ഡേവിഡ് മലാനുമൊത്ത് ടോം ബാന്‍റണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മലാന്‍ പുറത്താവുമ്പോ ള്‍ ഇംഗ്ലണ്ട് 9.3 ഓവറില്‍ 74 റണ്‍സ് നേടിയിരുന്നു.ആദ്യ പന്തില്‍ ഫോറടിച്ച്‌ തുടങ്ങിയ മോര്‍ഗന്‍, മൂന്നാം പന്തില്‍ സിക്സ് നേടിയെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങാനാകാതെ ഇഫ്തികര്‍ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങി.

തുടര്‍ച്ചയായ വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിനെ 131 റണ്‍സില്‍ നിര്‍ത്തിയപ്പോളാണ് മഴയെത്തിയത്.പാക്കിസ്ഥാനു വേണ്ടി ഇമാദ് വാസിമും ഷദബ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *