റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1-12-ാം ക്ലാസ് വരെ 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് ഒഡീഷ സര്‍ക്കാര്‍

August 27, 2020 - 11:31 am

ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് തുടങ്ങിയവയുമായി നടത്തിയ യോഗത്തിനു ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

പുതുക്കിയ സിലബസ് ബിഎസ്ഇ, സിഎച്ച്എസ്ഇ, എസ് സിഇആര്‍ടി വെബ്സൈറ്റുകളില്‍ ലഭ്യമാവും. സംസ്ഥാനവുമായി ബന്ധപ്പെട്ടതും സുപ്രധാനവുമല്ലാത്ത ഭാഗങ്ങളാണ് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *