കണ്ണൂര്‍ ദേശീയ നേത്രദാന പക്ഷാചരണത്തിനു തുടക്കമായി

കണ്ണൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ഒണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി കേന്ദ്രീകൃത നേത്രപടല ശേഖരണം എന്നതാണ് പക്ഷാചരണത്തിന്റെ ഈ വര്‍ഷത്തെ  പ്രധാന ആശയം. ആശുപത്രികളിലൂടെയുള്ള നേത്രപടല ശേഖരണം വര്‍ധിപ്പിച്ച് രാജ്യത്ത് അന്ധത കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്നുനടന്ന വെബിനാറില്‍ നേത്രദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ആശുപത്രി കേന്ദ്രീകൃത നേത്രപടല ശേഖരണത്തിന്റെ പ്രായോഗിക രീതികളെ കുറിച്ചും തലശ്ശേരി ജനറല്‍ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് ഓഫ്താല്‍മോളജിസ്റ്റ് ഡോ. ഡോളി ഫ്രാന്‍സിസ് ക്ലാസെടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. കെ. അനില്‍കുമാര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മൊബൈല്‍ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. ഒ. ടി. രാജേഷ്, ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആഗസ്റ്റ്് 25 മുതല്‍ സെപ്തംബര്‍ എട്ട് വരെ നടക്കുന്ന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7387/Eye-donation.html

Share
അഭിപ്രായം എഴുതാം