Tag
ന്യൂസ് ഡെസ്ക്

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

August 23, 2020 - 10:29 pm

ന്യൂഡെല്‍ഹി: ജമ്മുകാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു രാജ്യവും ഒരഭിപ്രായവും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന ജമ്മുകാശ്മീര്‍ വിഷയത്തില്‍ എന്തുസഹായവും ചെയ്യുമെന്ന ചൈനയുടെ നിലപാടിനെതിരെയാണ് ഇന്ത്യ മറുപടി നല്‍കിയത്.

ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ബീജിംഗ് വിദേശകാര്യമന്ത്രിയും സംയുക്തമായി ഇറക്കിയ പ്രസ്താവനക്കെതിരെയാണ് ഇന്‍ഡ്യയുടെ മറുപടി. ചൈന പാക്കിസ്ഥാനുമായി നടത്തിക്കൊണ്ടിരിക്കുന്ന സിപിഇസി സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ചുളള ഇന്‍ഡ്യയുടെ ആശങ്കകളും വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ സ്ഥലത്താണ് ചൈനയുടെ നിര്‍മ്മാണമെന്ന് മറക്കരുതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *