റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പ്രേക്ഷകർ ആഘോഷമാക്കുന്നു.

ഫൈനല്‍ ടച്ച്‌ ഫ്രം ലാലേട്ടന്‍ എന്ന് അടിക്കുറിപ്പിട്ട് നടന്‍ ബാബുരാജ് ഷെയര്‍ ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മേക്കപ്പ്‍മാന്‍ പട്ടണം റഷീദും ചിത്രത്തിലുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ് മരയ്ക്കാർ.

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്ബന്‍ താരനിരയാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *