പാലക്കാട്: ആലത്തൂർ കാവശ്ശേരി കഴനി ചുങ്കം സ്വദേശി ദീപക്കിനാണ് മർദ്ദനമേറ്റത്.
സ്വന്തം സ്ഥാപനത്തിനു മുന്നിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കച്ചവട സ്ഥാപനത്തിൽ രാത്രി എത്തിയ ഒരു ലോഡ് പൈപ്പ് തൊഴിലാളികൾ എത്താതിരുന്നതിനെ തുടർന്ന് ഉടമയായ ദീപക്കും സുഹൃത്തും ചേർന്ന് ഇറക്കിയിരുന്നു. ലോഡ് ഇറക്കുവാൻ തൊഴിലാളികളെ വിളിച്ചുവെങ്കിലും ഇവർ സമയത്ത് എത്തിയില്ല. വാഹനം രാത്രി തന്നെ തിരികെ പോകേണ്ടതിനാൽ രാവിലെ വരെ കാത്തു നിൽക്കാതെ ലോഡ് ഇവർ തന്നെ ഇറക്കുകയായിരുന്നു. പിറ്റേന്ന് എത്തിയ സി ഐ ടി യു , ഐ എൻ ടി യു സി തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടു. ഇത് നൽകുവാൻ തയ്യാറാകാതെ വന്നതോടെ പതിമൂന്നംഗ സംഘം ദീപക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.