പ്രതികളെ കൊണ്ട് നാട്ടുകാരുടെ മുന്നില്‍ മുട്ട്കുത്തിച്ച്, ഏത്തമിടീപ്പിച്ച് പോലിസ്: വൈറലായി വീഡിയോ

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പ്രതികളെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ജനങ്ങളോട് മാപ്പ് പറയിക്കുകയും ചെയ്ത് പൊലീസ്. നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. ദ്വാരകപുരി പ്രദേശത്താണ് സംഭവം. മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ രണ്ട് പേര്‍ വാഹന ഉടമയെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

നാട്ടുകാര്‍ക്ക് മുന്നില്‍ ഏത്തമിടീക്കുകയും മാപ്പുപറയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. നടുറോഡില്‍ രണ്ടു പ്രതികളെ കൊണ്ട് ഏത്തമിടീക്കുന്നതാണ് വീഡിയോയിലുളളത്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Share
അഭിപ്രായം എഴുതാം