റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരിഞ്ഞ് നോക്കരുത്; നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്: റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ് അപ്പ് സംഭാഷണം പുറത്ത്

August 22, 2020 - 8:24 pm

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രവര്‍ത്തിക്കും സംവിധായകന്‍ മഹേഷ് ഭട്ടിനും എതിരേ ആരോപണങ്ങള്‍ ഉയരവേ, സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ റിയ മഹേഷ് ഭട്ടുമായി നടത്തിയ വാട്‌സ് അപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായി. മഹേഷ് ഭട്ട് പറഞ്ഞിട്ടാണ് റിയ സുശാന്തിനെ ഉപേക്ഷിച്ചതെന്ന് വാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വിവാദസ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നത്. ഇത് യഥാര്‍ത്ഥമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

മഹേഷ് ഭട്ട് നിര്‍മിച്ച ജലേബി എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രമായ ഐഷയുടെ പേരിലാണ് സംഭാഷണം തുടങ്ങുന്നത്. ഉറച്ച മനസോടെയും ആശ്വാസത്തോടെയും ഐഷ മുന്നോട്ട് യാത്ര തുടരുകയാണ് സര്‍ എന്നാണ് റിയ പറഞ്ഞത്. നമ്മുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട് -റിയ. തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും എന്നായിരുന്നു മഹേഷ് ഭട്ടിന്റെ മറുപടി. താങ്കള്‍ എന്റെ പിതാവിനെക്കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍” എന്ന് റിയ ഇതിന് മറുപടി പറഞ്ഞത്.

‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’- റിയയുടെ സന്ദേശങ്ങള്‍ തുടരുന്നു. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്. മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെ കുറിച്ച് സംശയങ്ങള്‍ ഇതിനോടകം ഉയര്‍ന്നതാണ്. ഇരുവരുടേയും സന്ദേശങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയ രോഷം ഉയര്‍ത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *