റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം

August 22, 2020 - 4:24 pm

കൊച്ചി: ഐ. വി ശശിയുടെ പേരില്‍  പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്്് സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐവി ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24-നാണ് പുരസ്‌കാരപ്രഖ്യാപനം.  എറണാകുളത്ത് വെച്ചാണ് പുരസ്‌കാരദാനചടങ്ങ് നടത്തുക.

ഐ. വി. ശശിയുടെ ശിഷ്യന്‍മാരും, സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ കാര്യാല്‍ എന്നിവരാണ് പുരസ്‌കാര നിര്‍ണയത്തിന്റെ മുഖ്യ രക്ഷാധികാരികള്‍. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി. ബി. കെ. മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക. 50000 രൂപയും, കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *